Know  
   Classical Arts    
Kathakali   IYIfn
Kathakaliis a very popular dance form of Kerala.It is actually a dance drama performed mostly by male artists. The actors convey the message of the story through very expressive facial movements and mudras (hand gesture).



The background singers provide the dialogue.The face of the Kathakali artist is colourfully painted to suit the role.The painted face is often mistaken for a mask.

Kathakali has now achieved world wide popularity.It is believed that this dance form took shape in the 17th century.It was Ramanattam started by Kottarakkara Thampuran which later changed to Kathakali.

The characters of Kathakali are divided into different categories.Pacha, Kathi, Kari, Thaadi, Minukku are the five classifications.Each character has specific dress and makeup.

Kerala Kalamandalam, near Thrissur is a major Kathakali training Centre.


 
കേരളത്തിലെ ദൃശ്യകലകളില്‍ അഖിലലോക
പ്രശസ്തി നേടിയ ഒന്നാണ് കഥകളി. 17-ാം നൂറ്റാണ്ടിലാണ് ഈ കലാരൂപത്തിന്റെ ഉത്ഭവം. കൊട്ടാരക്കര തമ്പുരാന്‍ ആരംഭിച്ച രാമനാട്ടം എന്ന കലാരൂപമാണ് കഥകളിയുടെ
ആദിരൂപം. നൃത്തം, നൃത്ത്യം, നാട്യം, ഗീതം, വാദ്യം, ആലേഖ്യം, ശില്പം എന്നീസുന്ദരകലകള്‍ ഈ കലാരൂപത്തില്‍ സമ്മേളിച്ചിരിക്കുന്നു

ഭാരതീയ സങ്കല്പമനുസരിച്ചുള്ള നാട്യം, നൃത്തം, നൃത്യം എന്നീ മൂന്ന് രംഗകലാ വിഭാഗങ്ങളില്‍ നൃത്യത്തിലാണ് കഥകളി ഉള്‍പ്പെടുന്നത്. ഭാവാഭിനയവും നൃത്തചലനങ്ങളും ഇടകലര്ന്ന കലാരുപമാണ് നൃത്യം.

എന്നാല്‍ കഥകളിയില്‍ കേവലമായ ഭാവാഭിനയത്തിനു
പുറമേ
പദാര്‍ത്ഥാഭിനയവും ഉïണ്ട്.

ഹസ്തലക്ഷണ ദീപിക' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയിട്ടാണ് കഥകളി മുദ്രകള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. രാമായണം, മഹാഭാരതം, ശിവപുരാണം, ഭാഗവത
പുരാണം, തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്നാണ് പ്രധാനമായും ഇതിന്റെ ഇതിവൃത്തം സ്വീകരിക്കുന്നത്.

കഥകളിയുടെ സാഹിത്യരൂപത്തെ ആട്ടക്കഥ എന്നു പറയുന്നു. പുരുഷന്മാരാണ് പരമ്പതാഗതമായി സ്ത്രീ പുരുഷവേഷങ്ങള്‍ കെട്ടിയാടുന്നത്.