Articles
  Articles

Kerala is known as the 'Land of Spices'. Even the Kerala cuisine is known for its spicy and hot food. The cuisine of Kerala is linked in all its richness to the history, geography and culture of the land. Kerala cuisine has a multitude of both vegetarian and non-vegetarian dishes. Cooking in Kerala is all about discoveries, aromas and colours. Coconuts grow in abundance in Kerala and consequently grated coconut and coconut milk are widely used in dishes and curries.Kerala's long coastline and strong fishing industry has contributed to many fish based delicacies.The staple food for the people of Kerala is rice. Many people in Kerala prefer parboiled rice.

 

മലയാണ്മയുടെ മുദ്രകളെ പകുത്തുവെയ്ക്കുമ്പോള്‍ കേരളത്തിന്റെ സ്വന്തം രുചി വൈവിധ്യങ്ങള്‍ ഒരടരായ് നില്‍ക്കുന്നു. ഗോത്രത്തിന്റെ വംശത്തിന്റെ ദേശത്തിന്റെ കാലത്തിന്റെ രുചി മാറ്റങ്ങള്‍.

സാമൂഹ്യവ്യവസ്ഥിതിയില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ കേരളത്തിന്റെ വിഭവസമൃദ്ധിയേയും ബാധിച്ചിരുന്നു.അതുകൊïണ്ടു തന്നെ നാമിനിയുó പല രുചികളും ചില പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ചിലരുടേത് മാത്രമായി മാറി.

'Kanji'; a kind of rice porridge is also popular. Tapioca, called 'kappa' in Kerala is another popular item.Traditionally, food in Kerala is served on a banana leaf. Almost every dish prepared in Kerala has coconut and spices to flavour the local cuisine giving it a sharp pungency that is heightened with the use of tamarind.
 
എന്നത്തേയും പോലെ പരദേശി കടന്നുകയറ്റവും ആധിപത്യം
സ്ഥാപിക്കലുമൊക്കെ രുചിയറിവുകളില്‍ കാണാം. അത്തരം ചില രുചിയറിവു
കളിലേക്ക് ;
 

താളും തകരേം മുമ്മാസം

ചക്കേം മാങ്ങേം മുമ്മാസം

ചേനേം കൂര്‍ക്കേം മുമ്മാസം

അങ്ങനേം ഇങ്ങനേം മുമ്മാസം

(Kanji)
 
(മുമ്മാസം = മൂന്നുമാസം)

Coconut gives it richness, absorbing some of the tongue - teasing, pepper-hot flavours.The crunchy pappadam, banana and jackfruit chips, lip-smacking chutneys and pickles make the food even more interesting. Kerala cooking uses coconut oil exclusively. Tender coconut water is a refreshing, nutritious thirst quencher.
Kerala cuisine offers many delicious vegetarian dishes that are relatively unknown outside the state. These include 'puttu' (a cylindrical dish made of rice powder and grated coconut) and 'Kadala' (a curry made of channa), 'Idli' (fluffy rice pancakes) and sambar, dosa and coconut chutney, 'Idiyappam' (string hoppers, also known as 'Noolputtu'), Paal-Appam,a circular fluffy,' crisp-edged pancake made of rice flour fermented with a small amount of toddy and vegetable stew, 'Pathiri (sort of rice - pancake usually paired with meat curry)and  'Parotta' (a layered flatbread).

 

ജൈവവ്യവസ്ഥിതിയോട് ചേര്‍ന്നുനിന്നിരുന്ന മലയാളിയുടെ രുചിയുടെ പാഠാരംഭം ഇങ്ങനെയായിരുന്നു.

ഒരു വര്‍ഷത്തെ നാലായിപകുത്ത് ഓരോ പങ്കിനും അതാതു കാലത്തെ പ്രകൃതിയുമായി ബന്ധപ്പെട്ട ഭക്ഷ്യക്രമം. എന്നാല്‍ കാലക്രമേണ ഈ ജൈവഭക്ഷ്യ എഞ്ചുവടി അരുകൊതുങ്ങിപ്പോയപ്പോള്‍ പകരം വെയ്ക്കാന്‍ നാം കണ്ടെത്തിയത് ആധുനികതയുടെ ടിന്‍ ഫുഡുകളായിരുóന്നു.

 

Traditional Travancore cuisine consists of a variety of vegetarian dishes using many vegetables and fruits that are not commonly used in curries elsewhere in India-plantains, bitter-gourd (paavaykka), taro (chena), colocasia (chembu), Ashgourd (kumbalanga) etc.

 

നാക്കിലയില്‍ നാലുംകൂട്ടി എന്ന മലയാളി വഴക്കം
നിറസമൃദ്ധമായ ഒരു കാഴ്ചയായിരുന്നു
നിറസന്തോഷത്തിന്റെ ചിഹ്നമായിരുന്നു
നിറവയറിന്റെ പൂര്‍ണ്ണതയായിരുന്നു
എന്തായിരുന്നു ഈ നാലുകൂട്ടങ്ങള്‍?

Kerala is known for its traditional vegetarian meal or 'Sadya' served with a host of side dishes. The sadya is complemented by a 'Payasam' - a preparation of milk, coconut extract, sugar, cashews, dry grapes etc. Payasams can be made with many base constituents including palpayasam (rice), AdaPayasam (with Ada, a flat form of rice), Banana, dal etc.


            So if you are planning to travel to Kerala, don't miss out on the opportunity to savour the cuisine of Kerala.

 

 

കട്ടിത്തൈര് ചേര്‍ത്തുïണ്ടാക്കുന്ന കാളന്‍ തന്നെയാണ് ഇക്കൂട്ടത്തില്‍ ഒന്നാമന്‍. ചേന/നേന്ത്രക്കായയും തൈരും തേങ്ങയും കുരുമുളകും ആധിപത്യം സ്ഥാപിക്കുന്ന കാളനിട്ട തൈരിനാണ് പ്രഥമഗണന.ഇക്കൂട്ടരില്‍ രണ്ടാമന്‍ ഒരു പാവം ആണ്.

രുചിയുടെ തിരിമറിയില്‍ മദ്ധ്യസ്ഥനായി എത്തുന്ന മലയാളിയുടെ ഓലന്‍. കുമ്പളങ്ങ/ഇളവന്‍/മത്തങ്ങ (ചിലയിടങ്ങളില്‍ വന്‍പയറും ) പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വേവിച്ച് തേങ്ങാപ്പാല്‍ ഒഴിച്ച് പച്ചവെളിച്ചെണ്ണ തൂകിയെടുക്കുന്ന ഓലന്‍ തേങ്ങാപ്പാലിന്റെ ധാരാളിത്തം കാരണമാണ് പാവം എന്ന സഹതാപം നേടിയത്. സദ്യവട്ടത്തില്‍ ഒരു രുചിയില്‍ നിന്നു മറ്റൊന്നിലേക്ക് കടക്കും മുന്‍പ് ഓലന്‍ തൊട്ട് നാക്കില്‍വെയ്ക്കുന്നത്
പുതിയ രുചിയെ വരവേðക്കാനുള്ള തയ്യാറെടുപ്പാണത്രെ

   
എരിശ്ശേരി എന്ന മൂന്നാമന്‍ ഒരു എരിപൊരി രുചിക്ക് ഉടമയാണ്. എരിശ്ശേരി മാഹാത്മ്യം അടുക്കളയറിവുകളില്‍ വളരെ വലുതാണ്.
   



മലയാളി വീട്ടമ്മയുടെ മണ്‍ചട്ടിയില്‍ ഏതെങ്കിലും ഒരു തരം' എരിശ്ശേരിയില്‍ ഒതുക്കാനാവില്ല. ജീരകത്തിന്റെയും ഉള്ളിയുടേയും കറിവേപ്പിലയുടേയും സംയുക്തപിന്തുണയോടെ എന്തിനേയും (മത്തങ്ങമുതല്‍ ചക്ക വരെ ) എരിശ്ശേരി എന്ന രുചിയിലേക്കാക്കാന്‍ മലയാളത്തിനറിയാം.

ഈ മൂന്നുകൂട്ടത്തിലും മലയാളത്തിന്റെ - കേരളത്തിന്റെ കൈയ്യൊപ്പായ നാളികേരത്തിന്റെ മുന്‍തൂക്കം ശ്രദ്ധേയമാണ്.

നാലാമനെ നാലാംതരക്കാരനാക്കല്ലേ , ഇതില്ലെങ്കില്‍ മലയാളിക്ക് പിന്നെ എന്തോണം ? ഉത്രാടനാളില്‍ വറചട്ടിയില്‍ കിടന്ന് പുളകം കൊള്ളുó ഉപ്പേരി (ഏത്തക്ക വറുത്തത് ) തന്നെയാണത്.

നാലും കൂട്ടി എന്ന പ്രയോഗം വിഭവങ്ങളെ ആസ്പദമാക്കിയല്ല. പുളി, മധുരം, എരിവ്, ഉപ്പ് എന്നിങ്ങനെ രുചികളെ സംബന്ധിച്ചാണെന്ന് ഒരുമതം നിലനില്‍ക്കുന്നുണ്ട്. (കാളന്‍ = പുളി, ഓലന്‍ = ചെറുമധുരം , എരിശ്ശേരി = എരിവ് , ഉപ്പേരി = ഉപ്പ് . )

അതേസമയം മലയാളത്തിð ഇലയടക്കിവാഴുന്ന സാമ്പാറും രസവും നമ്മുടേതല്ല. തമിഴ് കടന്ന് മലയാളത്തിലെത്തിയതാണ് ഇക്കൂട്ടര്‍. പക്ഷേ, ആധിപത്യം സ്ഥാപിച്ച ഈയിനങ്ങള്‍ ഇന്ന് പരദേശി എന്നതിനേക്കാള്‍ സ്വദേശി എന്നാണറിയപ്പെടുന്നത്.പലഹാരങ്ങളുടെ കാര്യത്തിലും ഈ കടന്നു കയറ്റം കാണാം. ഇഡ്‌ലിയും, ദോശയും നൂലപ്പവും (ഇടിയപ്പം) വിവിധ സംസ്‌കാര സമ്പര്‍ക്കങ്ങളിലൂടെ ഇവിടെ എത്തിപ്പെട്ടവയാണ്. എന്നാല്‍ പുട്ട് നമ്മുടെ സ്വന്തം പലഹാരമാണെന്നതില്‍ തര്‍ക്കമില്ല

പരദേശി രസം ഇവിടെയെത്തും മുന്‍പേ ചില സമാനതകളോടെ കേരളത്തില്‍ നിലവിലുïണ്ടായിരുന്നു. എന്നാല്‍ ആഭിജാത്യം കുറഞ്ഞുവെന്നതിനാല്‍ പന്തികളില്‍ നിന്നും പിന്തള്ളപ്പെടുകയായിരുന്നു. ചില ആദിവാസി ഗോത്ര വിഭാഗക്കാര്‍ക്കിടയില്‍ മരുന്നായി ഞïണ്ടിനെ രസം വെച്ച് കഴിക്കുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ ചില ഗ്രാമപ്രദേശങ്ങളില്‍ ഇന്നും രസം ശൂദ്രപ്പുളി, പുളിവെള്ളം എന്ന പേരുകളിലാണ് അറിയപ്പെടുന്നത്. ഇങ്ങനെ പിന്‍തള്ളപ്പെട്ടവയില്‍ചില ഇല രുചികളും പെടുന്നു. ഒട്ടനവധി ഇലക്കറിക്കൂട്ടുകളുള്ള ഇവിടെ സദ്യവട്ടങ്ങളില്‍ ഇവ കൊണ്ടുവരാത്തത് മുന്‍പു സൂചിപ്പിച്ച ആഭിജാത്യക്കുറവുകൊണ്ടാണത്രെ ! ഇലക്കറികള്‍
പിന്നോക്കക്കക്കാരാണെങ്കില്‍വാഴയില സദ്യയില്‍ ഇല്ലെങ്കിലോ ? അതുകൊണ്ട് വാഴയില ആഢ്യനാകാം ! ! !

വര്‍ണ്ണ - വിഭാഗീയതയുടെ നാളുകളില്‍അടിയാള സംസ്‌കൃതിയുടേതു മാത്രമായ നല്ല രുചികളെ
പിന്നെ നാം വളര്‍ന്നപ്പോള്‍ മന:പൂര്‍വം അരുകൊതുക്കി വെയ്ക്കുകയായിരുന്നു.