Know  
 Classical Arts       
Kuthu   Iq¯v

Kuthu is the name given in common to the art forms performed by chakyirs and nangiars traditionally.The kuthuambalams in the temple premises form the stage for kuthu.

The mizhavu played by the nambiar and the kuzhuithalam played by the nangiar are indispensable aspects of kuthu.

The mathavilasam kuthu is usually performed as an offering in temples of Lord Siva. Likewise the anguliankam kuthu or hanuman kuuthu is performed as an offering in temples where Rama is the main shrine. The nangiar kuthu, as the name indicates is performed solely by Nangiars. Prabhanda kuthu is the most prevalent form of kuthu at present. Here the chakiyar assumes a role somewhat similar to that of the jester in Kudiyattam. Here an extract from any prabhanda(a sanskrit text containing prose and verse compositions) is elaborated and interpreted by the chakiyar. The audience is also assigned the role of some character by the chakiar and then he becomes the stock of chakiayars humour.

 
ചാക്യാന്മാരും നമ്പ്യാന്മാരും ചേര്‍ന്ന്‍ ക്ഷേത്രങ്ങളില്‍ പ്രാചീനകാലം മുതല്‍ക്കേ അവതരിപ്പിച്ചു പോരുന്ന കലയ്ക്ക്
പറഞ്ഞുവരുന്ന പേരാണ് കൂത്ത്.

ക്ഷേത്രങ്ങളില്‍ കൂത്തമ്പലങ്ങള്‍ എന്നുവിളിക്കുന്ന പ്രത്യേകം എടുപ്പുകളിലാണ് കൂത്ത് അവതരിപ്പിക്കാറ്. നമ്പ്യാര്‍ കൊട്ടുന്ന മിഴാവും നങ്ങ്യാര്‍ കൊട്ടുന്ന കുഴിത്താളവും എñാ കൂത്തുകള്‍ക്കും വേണം. ചില പ്രത്യേകതരം കൂത്തുകള്‍ക്ക് ശംഖ്, കുറുങ്കുഴല്‍, എടയ്ക്ക എന്നീ വാദ്യങ്ങളുടെ അകമ്പടിയും പതിവുïണ്ട്.

അരങ്ങിനു മുമ്പില്‍ കളിവിളക്കുപോലുളള വലിയവിളക്ക് കൊളുത്തിവയ്ക്കുന്നു. ഈ വിളക്കിന്റെ നാളത്തില്‍ ത്രിമൂര്‍ത്തികളുടെ സാന്നിധ്യമുïണ്ടെന്നാണ് സങ്കല്‍പ്പം. പലതരത്തിലുള്ള കൂത്തുകള്‍ നിലവിലുïണ്ട്.

ശിവക്ഷേത്രങ്ങളില്‍ വഴിപാടായി നടത്തിവരുó ഒരു കൂത്താണ് മത്തവിലാസം കൂത്ത്. ശ്രീരാമന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ വഴിപാടായി നടത്തുന്ന കൂത്താണ് അംഗുലീയാങ്കം കൂത്ത്.

(ഹനുമാന്‍ കൂത്ത്) നങ്ങ്യാര്‍ മാത്രമായി നടത്തുó കൂത്താണ് നങ്ങ്യാര്‍ കൂത്ത്. (ശ്രീകൃഷ്ണ ചരിതം) കൂത്തുകളില്‍ ഇന്ന് ഏറ്റവും പ്രചാരമുളളത്
പ്രബന്ധകൂത്തിനാണ്. പ്രബന്ധകൂത്തില്‍ ചാക്യാര്‍ കൂടിയാട്ടത്തിലെ വിദൂഷകന്റെ വേഷത്തിലാണ് അരങ്ങത്തുവരുന്നത്.

വളരെ സരസവും ഫലിതരസ സമ്പൂര്‍ണ്ണവുമാണ് ചാക്യാരുടെ കഥ പറച്ചില്‍. ഏതെങ്കിലും പ്രബന്ധത്തില്‍ നിന്ന് (പദ്യങ്ങളും ഗദ്യങ്ങളുമടങ്ങിയ സംസ്‌കൃത ചമ്പു ഗ്രന്ഥം) ഒരു ഭാഗം എടുത്ത് ശ്ലോകങ്ങളും ഗദ്യങ്ങളും അന്വയിച്ച് അര്‍ത്ഥം പറയുന്നു. അരങ്ങത്തിരിക്കുന്ന ആളുകളെ കഥയിലെ ഓരോ പാത്രങ്ങളായി കല്പിച്ച്
പരിഹസിക്കുക പ്രബന്ധ കൂത്തിലെ ഒരു
പതിവാണ്.