Know  
 Classical Arts       
kudiyattom   IqSnbm«w
The term refers to the enactment of Sanskrit dramas in Keralite style. Kudiyattam has been recognized by UNESCO as the oldest traditional art form of Kerala and its origin dates back even before the period of Kathakali and Krishannattam.


Kudiyattam attained its present mode during the reign of Kulashekhara Varma. Even today, his compositions Subhadra Dhananjayam and Tapati swayamvaram still form the bedrock of most of the Kudiyattam performances. In its style, Kudiyattam observes the dictums forwarded by Bharatha in his Natyasastra. Traditionally, it is the Chakiyars who are entrusted with the task of performing the art form whereas the women characters are enacted by Nangyars.

As the name suggests, Kudiyattam offers the possibility of enacting more than one character simultaneously in one dais. The performance is accompanied by instruments such as Idaykka and Mizhavu.


 
സംസ്‌കൃത നാടകങ്ങളുടെ കേരളീയ രീതിയിലുള്ള അവതരണമാണ് കൂടിയാട്ടം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാരമ്പര്യ കലയായ കുടിയാട്ടത്തിന് യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചിട്ടുïണ്ട്. കഥകളി, കൃഷ്ണനാട്ടം തുടങ്ങിയ കലാരൂപങ്ങളുടെ ഉത്ഭവത്തിനു മുമ്പ് ഈ കലാരൂപം അവതരിപ്പിക്കപ്പെട്ടിരുന്നു. കുലശേഖരവര്‍മ്മ മഹാരാജാവാണ് കൂടിയാട്ടത്തെ ഇന്ന്‍ കാണുന്ന രീതിയില്‍ പരിഷ്‌കരിച്ചത്. അദ്ദേഹത്തിന്റെ ' സുഭ
ദ്രാധനഞ്ജയം', ' തപതീ സംവരണം' എന്നീ കൃതികളാണ് ഇന്നും കൂടിയാട്ടമവതരിപ്പിക്കാന്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്.

ആഹാര്യം, വാചികം, ആംഗികം, സാത്വികം എന്നീ നാലുതരം അഭിനയങ്ങള്‍ക്കും കൂടിയാട്ടത്തിന് പ്രാധാന്യമുണ്ട്.

അഭിനയം വളരെ വിസ്തരിച്ചാണ്. നാടകത്തിലെ ഒരു സംഭാഷണ ഭാഗം ചൊല്ലിക്കഴിഞ്ഞാല്‍ വാചിക, ആംഗിക, സ്വാത്വികാഭിനയങ്ങളിലൂടെ നടന്‍ അതിന്റെ അര്‍ത്ഥവും ഭാവവും വിശദീകരിക്കുന്നു. ആട്ടപ്രകാരങ്ങളും ക്രമദീപികകളുമാണ് കൂടിയാട്ടത്തിന് ആധാരമായ ഗ്രന്ഥങ്ങള്‍. കൂടിയാട്ടത്തിലെ വിദൂഷകന് മറ്റ് കഥാപാത്രങ്ങളുടേതില്‍ നിന്നു വിഭിന്നമായി ചില പ്രത്യകതകളുïണ്ട്. വിദൂഷകന്‍ മലയാളത്തില്‍ ധാരാളമായി സംസാരിക
കുകയും മറ്റ് കഥാപാത്രങ്ങള്‍ സംസ്‌കൃതത്തിലും
പ്രാകൃതത്തിലും പറയുന്നതിന്റെ അര്‍ത്ഥം മലയാളത്തില്‍വ്യാഖ്യാനിച്ച് പ്രേക്ഷകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. സരസവും ഹാസ്യരസ സമ്പൂര്‍ണ്ണവുമായി വിദൂഷകന്‍ വ്യാഖ്യാനം നടത്തുന്നു. വിദൂഷകന്‍ അരങ്ങത്തുള്ളപ്പോള്‍ പണ്ഡിതന്മാര്‍ക്കും
പാമരന്മാര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ സാധിക്കും.

ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ പറയും പ്രകാരമുള്ള അഭിനയരീതിയാണ് കൂടിയാട്ടത്തിന്റേത്. ചാക്യാന്മാരാണ് പരമ്പരാഗതമായി കൂടിയാട്ടം അവതരിപ്പിക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നങ്ങ്യാന്മാരാണ്. ഒന്നിലധികം വേഷങ്ങള്‍ സംയുക്തമായി അവതരിപ്പിക്കുന്നതു കൊണ്ടാണ് കൂടിയാട്ടമെന്ന പേര് ഈ കലാരുപത്തിന് ലഭിച്ചത്.

ഇടയ്ക്ക, മിഴാവ്, കുഴിത്താളം എന്നീ വാദ്യോപകരണങ്ങളാണ് കൂടിയാട്ടത്തിനുപയോഗിക്കുന്നത്. കൂടിയാട്ടത്തിന്റെ അവതരണ രീതിയെപ്പറ്റി പ്രതിപാദിക്കുന്ന കൃതിയാണ് 'ആട്ടപ്രകാരം' കുലശേഖരവര്‍മ്മന്‍ രചിച്ച ഈ കൃതി ഇന്നും കൂടിയാട്ടത്തെയും സമാനകലകളെയും സംബന്ധിച്ച ആധികാരിക ഗ്രന്ഥമായി നിലകൊള്ളുന്നു.